ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര
ചിത്രം: ഗന്ധർവ ക്ഷേത്രം {1972 ) ഏ. വിന്‍സെന്റ്
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: യേശുദാസ്
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
ഒഴുകുമീ വെണ്ണിലാ പാലരുവീ
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
ഗാനഗന്ധർവനാക്കൂ എന്നെ നിൻ ഗാന ഗന്ധർവനാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
ഉണരുമീ സർപ്പ ലതാ സദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
മാരോത്സവങ്ങളിൽ ചുണ്ടൊടടുക്കുമൊരു
മായാ മുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ....
ഇവിടെ
വിഡിയോ
No comments:
Post a Comment