
അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ
ചിത്രം: ഉദ്യോഗസ്ഥ [ 1967 ] വേണു
രചന: യൂസഫലി കേച്ചേരി
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ്
അനുരാഗഗാനം പോലെ
അഴകിൻറെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...
മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ
മധുമാസം വിരിയിച്ച മലരാണോ.....
മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന
മരതകമാണിക്യമണിയാണോ...
പൂമണിമാരൻറെ മാനസ ക്ഷേത്രത്തിൽ
പൂജയ്‌ക്കു വന്നൊരു പൂവാണോ....
കനിവോലും ഈശ്വരൻ അഴകിൻറെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...
ഇവിടെ
വിഡിയോ
No comments:
Post a Comment