
പാതിരാവായില്ല
ചിത്രം: മനസ്വിനീ [ 1963 ]പി. ഭാസ്കരന്‍
സംഗീതം: എം എസ് ബാബുരാജ്
രചന: പി ഭാസ്കരന്‍
പാടിയതു: കെ ജെ യേശുദാസ്,എസ് ജാനകി
പാതിരാവയില്ല പൗർണ്ണമി കന്യയ്ക്കു
പതിനേഴോ പതിനെട്ടോ പ്രായം
മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി
പാവാട മാറ്റിയ പ്രായം
(പാതിരവായില്ല)
താരകക്കണ്ണെഴുതി വിണ്ണിലെ തൂവെള്ള-
താമരപ്പൂവൊന്നു ചൂടി
വെണ്മുകിൽ തൂവാല തുന്നിയിരിക്കുന്നു
കണ്ണിൽ കവിതയുമായി
കണ്ണിൽ കവിതയുമായി
(പാതിരവായില്ല)
മണിവീണക്കമ്പിയെ ചുംബിച്ചുണർത്തുന്ന
മലരണിക്കൈവിരൽ പോലെ
ഹൃദയത്തിൻ തന്ത്രികൾ തട്ടിയുണർത്തുന്നു
അനുരാഗ സുന്ദര സ്വപ്നം
(പാതിരവായില്ല)
വിഡിയോ
ഇവിടെ
No comments:
Post a Comment