Wednesday, October 14, 2009
കറുത്ത പക്ഷികള്‍ [ 2006 ] മഞ്ജരി
“മഴയില്‍ രാത്രിമഴയില്‍
ചിത്രം: കറുത്ത പക്ഷികള്‍ [ 2006 ] കമല്‍
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: മോഹന്‍ സിതാര
പാടിയതു: മഞ്ജരി
മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍...
മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മുഖം തരാതെ പോയ്മറഞ്ഞോ, വസന്തകാലം?
മധുരമൊഴികളേ... നിങ്ങള്‍ പോലും മൌനം തേടും നേരം
ഹരിതവനികളിലെ ഇലകളിനിയുമൊരു
ചിതയുടെ കനലൊളിയായ് ഗ്രീഷ്മം ഗ്രീഷ്മം...
മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
ആ... ആ.... ആ... ആ.... ആ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
ദലം കരിഞ്ഞ വേനലേങ്ങോ അകന്നപോലെ...
മിഥുനശലഭമേ... നീയോ മെല്ലെ ദൂരെ മേയും നേരം
വിധുരരജനിയുടെ മുകുളമനസിലൊരു
ജലമണി പതിയുകയായ് വീണ്ടും വീണ്ടും...
മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ...... ആ.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍...
ഇവിടെ
Subscribe to:
Post Comments (Atom)
1 comment:
നിനവേ...... ആ.........
നിനവേ..., എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
Post a Comment