
“പിന്നെയും ഇണക്കുയില്‍
ചിത്രം: ആല്‍മരം [ 1969 ] ഏ. വിന്‍സെന്റ്
രചന: പി ഭാസ്കരന്‍
സംഗീതം എ റ്റി ഉമ്മര്‍
പാടിയതു: പി.ജയചന്ദ്രൻ, എസ്.ജാനകി
പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ..
ഇന്നെന്താണിന്നെന്താണുറക്കമില്ലേ... ഉറക്കമില്ലേ..
കഥയൊന്നു ചൊല്ലുവാന്‍ ബാക്കിയില്ലേ...
ഇല്ലേ, ഇനി മെല്ലേ..
ഈ കളിയും ചിരിയും കളിത്തോഴിമാര്‍
കേള്‍ക്കില്ലേ... ഇല്ലേ..
നാളെയവര്‍ കൈകൊട്ടി കളിയാക്കില്ലേ,
ഇതു പതിവല്ലേ, മധുവിധുവല്ലേ...
ഈ മണിയറയില്‍ തള്ളിയതവരെല്ലാമല്ലേ, അല്ലേ..
(പിന്നെയും..)
വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞോട്ടേ...
വീട്ടിലെ വിളക്കുകള്‍ അണഞ്ഞോട്ടേ...
കഥകള്‍ പറഞ്ഞോളൂ, കവിതകള്‍ പാടിക്കൊള്ളൂ,
മധുവിധു ഇന്നല്ലേ തുടങ്ങിയുള്ളൂ... (പിന്നെയും...)
ആയിരം രജനികള്‍ വന്നാലും,
ആദ്യത്തെ രാത്രിയിതൊന്നു മാത്രം..
മാനസമുരളി തന്‍ സ്വരരാഗ സംഗീതം,
ഞാനിന്നടക്കിയാല്‍ അടങ്ങുകില്ല...(പിന്നെയും...)
No comments:
Post a Comment