ദൂരെ ഒരു താരം താഴെ ഒരു തീരം
ചിത്രം: മീനത്തില്‍ താലികെട്ട്[ 1998 ] രാജന്‍ ശങ്കരാടി
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: യേശുദാസ് & ചിത്ര
ദൂരെ ഒരു താരം താഴെ ഒരു തീരം
ദൂതിനൊരു കാണാ കാറ്റു കള ഹംസം... [ ദൂരെ...
ചില്ലു വെയിലായാലും രാത്രി മഴ ആയാലും
നിന്റെ കിളി വാതില്‍ക്കല്‍ വന്നു വിളീക്കുമെന്റെ മുത്തേ...
ഏകാന്തമാമീ സന്ധ്യയില്‍
പ്രേമാര്‍ദ്രമാമീ വേളയില്‍...[ ദൂരെ ഒരു താരം...
മായാ കൂടാരത്തില്‍ മാട പ്രാവേ നിന്റെ
മൂളി പാട്ടിന്‍ സ്വരം മെല്ലെ കേള്‍ക്കുന്നു ഞാന്‍ [2]
മാറോടു ചേരാം ചാരെ പറന്നിറങ്ങാം
നോവും നെഞ്ചിലെ മിഴി നീരിന്‍ തുള്ളികള്‍
മിഴി തൂവലാലേ കവര്‍ന്നെടുക്കാം
ആരിരാരം താരാട്ടിനാല്‍
ആനന്ദമായ് ചേര്‍ന്നാടിടാം.. ദൂരെ....
എല്ലാം സ്വപ്നങ്ങളോ
ഏതോ വര്‍ണ്ണങ്ങളോ
എന്റെ രാഗാര്‍ദ്രമാം ജന്മ സാഫല്യമൊ.. [2]
കാണാതെ കാണും മോഹ കുയില്‍ കുരുന്നേ
മഞ്ഞില്‍ മുങ്ങുമീ മഴ വില്ലിന്‍ ചില്ലയില്‍
മലര്‍ തിങ്കളായ് നീ തെളിഞ്ഞുവെങ്കില്‍
ഈ രാത്രിയില്‍ നിന്‍ വേണുവില്‍
ഹിന്ദോളമായ് ഞാന്‍ മാറിടും.. ദൂരെ...
ഇവിടെ
Thursday, October 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment