Sunday, September 27, 2009
ഫോട്ടോഗ്രാഫര്‍ { 2006 ) ചിത്ര
“കടലോളം നോവുകളില്‍ കരയോളം സ്വാന്ത്വനമായ്
ചിത്രം: ഫോട്ടോഗ്രാഫര്‍ [ 2006 ] രഞ്ചന്‍ പ്രമോദ്
രചന: കൈതപ്രം
സങീതം: ജോണ്‍സണ്‍
പാടിയതു: ചിത്ര
കടലോളം നോവുകളില്‍ കരയോളം സാന്ത്വനമായ്
നിന്‍ കൊഞ്ചല്‍ കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ
നീയുറങ്ങാന്‍ വേണ്ടിയെന്‍ രാവുറങ്ങീലാ
നിന്നെയൂട്ടാന്‍ വേണ്ടി ഞാന്‍ പകലുറങ്ങീലാ
എന്‍ മനസ്സിന്‍ ചിപ്പിയില്‍ നീ പവിഴമായ് മാറി
പ്രാര്‍ഥനാ രാത്രിയില്‍ ദേവ ദൂതരോടു ഞാന്‍
മിഴി നീര്‍ പൂവുമായ് നിനക്കായ് തേങ്ങീ
കടലോളം നോവുകളില്‍ കരയോളം സാന്ത്വനമായ്
നിന്‍ കൊഞ്ചല്‍ കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ
നിന്‍ കിനാവില്‍ പൂ വിടര്‍ത്തീ പൊന്‍ വസന്തങ്ങള്‍
നിന്റെ വഴിയില്‍ കൂട്ടു വന്നു കാവല്‍ മാലാഖ
നിന്നെയെന്നും പിന്‍ തുടര്‍ന്നൂ സ്നേഹ വാത്സല്യം
ആ സ്വരം കേള്‍ക്കുവാന്‍ കാത്തു നിന്നൂ രാക്കുയില്‍
നിനക്കായ് താരകള്‍ നീട്ടീ ദീപം
കടലോളം നോവുകളില്‍ കരയോളം സാന്ത്വനമായ്
നിന്‍ കൊഞ്ചല്‍ കേട്ടു ഞാന്‍
കൊച്ചരിപ്പല്ലും കാട്ടി പുഞ്ചിരിച്ചൂ നീ
മെല്ലെ പിച്ച വെച്ചൂ നീ...
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment