“മറന്നുവോ പൂമകളേ, എല്ലാം മറക്കുവാന്‍ നീ
ചിത്രം: ചക്കരമുത്ത് [2006] ലോഹിതദാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രന്‍
പാടിയതു: കെ.ജെ.യേശുദാസ്
മറന്നുവോ പൂമകളെ...
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ....
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു - വെറുതെ (മറന്നുവോ)
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു...
തൊടിയിലെ തുമ്പയില്‍ തുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൌതുകമായി ഞാന്‍ -
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ...
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)
ഇവിടെ
Tuesday, September 8, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment