“ഘനശ്യാമ വൃന്ദാരണ്യം രാസ കേളീ യാമം
ചിത്രം: കൊച്ചു കൊച്ചു സന്തോഷങ്ങള്‍ [ 2000] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ഇളയരാജാ
പാടിയതു: ഗായത്രി
ഘനശ്യാമ വൃന്ദാരണ്യം രാസ കേളീ യാമം
നികുഞ്ജങ്ങള്‍ കുളിര്‍ പാട്ടില്‍ തകര്‍ന്നാടും നേരം
എന്നൊടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
ഇഷ്ടമേന്നോടേറെയെന്നായ് മന്ത്ര വേണുവൂതി...[ ഘന...
മന്ദഹാസ പുഷ്പം ചൂടും ശാന്ത ചുംബനമേകും
സുന്ദരാംഗ രാഗം തേടും ഹൃദയ ഗീതം മൂളും
മന്ദമന്ദം എന്നെ പുല്‍കും ഭാവ ഗാനം പോലെ
ശാരദേന്ദു പൂകും രാവില്‍ സോമ തീരം പൂകും
ആടുവാന്‍ മറന്നു പോയ പൊന്‍ മയൂരമാകും
പാടുവാന്‍ മറന്നു പോയ ഇന്ദ്ര വീണയാകും... [ ഘന ശ്യാമ
ഗ രി സ നി ധ പ മപനിസ [2]
തകിട തകിട തകധിമിതകധിമി [3]
എന്റെ മോഹ കഞ്ചുകങ്ങള്‍ അഴിഞ്ഞൂര്‍ന്നു വീഴും
കൃഷ്ണ നിന്‍ വന മാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും
എന്റെ രാവിന്‍ മായാ ലോകം സ്നേഹ ലോലമാകും
എന്റെ മാന മഞ്ജീരങ്ങള്‍ വികാരാര്‍ദ്രമാകും
എന്നെ മാത്രം എന്നെ മാത്രം ആരു വന്നുണര്‍ത്തി
എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി? [ ഘന ശ്യാമ...
ഇവിടെ
Tuesday, September 8, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment