Powered By Blogger

Monday, September 28, 2009

ദയ [ 1998 ] ചിത്ര & സുദീപ് കുമാര്‍










“സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍



ചിത്രം: ദയ [ 1998 ] വേണു
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: വിശാല്‍ ഭരദ്വാജ്

പാടിയതു: ചിത്ര / സുദീപ് കുമാര്‍

സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ
വിടരും പനീര്‍പൂവിന്‍
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ

ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എന്‍ ഗാനം തേടുന്നാരെ
എന്‍ ഗാനം തേടുന്നാരെ
ഒന്നും ചൊല്ലാനായില്ലെന്നാലും
ഇന്നീ മൌനം പോലും സംഗീതം
ഞാനറിയാതറിയാതെ
എന്‍ ഗാനം തേടുന്നാരെ
എന്‍ ഗാനം തേടുന്നാരെ
വിടരും പനീര്‍പൂവില്‍
ഹൃദയം വിതുമ്പുന്നൂ

വിണ്ണിന്‍ രാഗം മണ്ണില്‍ പൊന്‍ വെയിലായ്
വന്നൂ മോഹം പൂക്കള്‍ തൂകുമ്പോള്‍
നീയറിയാതെയറിയാതെ
നിന്‍ മൌനം തേന്‍ മൊഴിയായ്
നിന്‍ മൌനം തേന്‍ മൊഴിയായ്
വിണ്ണിന്‍ രാഗം മണ്ണില്‍ പൊന്‍ വെയിലായ്
വന്നൂ മോഹം പൂക്കള്‍ തൂകുമ്പോള്‍
നീയറിയാതെയറിയാതെ
നിന്‍ മൌനം തേന്‍ മൊഴിയായ്
നിന്‍ മൌനം തേന്‍ മൊഴിയായ്
വിടരും പനീര്‍പൂവിന്‍
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിന്‍ ഈണം കേട്ടു ഞാന്‍
മോഹജാലകം തൂകും സ്വര്‍ണ്ണപക്ഷീ നീയാരോ




ഇവിടെ

No comments: