“നീലക്കണ്ണാ നിന്നെ കണ്ടു ഗുരുവയൂര്‍ നടയില്‍
ചിത്രം: വെണ്ടര്‍ ദാനിയല്‍ സ്റ്റെറ്റ് ലൈസെന്‍സി ( 1994 ) ബാലു കിരിയത്ത്
രചന: കൈതപ്രം
സംഗീതം; എസ്. പി. വെങ്കടേഷ്
പാടിയത്: ചിത്ര
നീലക്കണ്ണ നിന്നെ കണ്ടു ഗുരുവായൂര്‍ നടയില്‍
ഓടക്കുഴലിന്‍ നാദം കേള്‍ക്കെ
സ്നേഹക്കടലായ് ഞാന്‍ [2]
പലകോടി ജന്മമായ് നിന്നെ തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി [2] [ നീലക്കണ്ണാ..
വാലിട്ടെഴുതി കൊണ്ടു- സിന്ദൂരപ്പൊട്ടും തൊട്ടു
അമ്പാടിയിലെ രാധികയായി ഞാ നിന്നൂ...
നിന്നാത്മ ഗാന ധാരയാടിയെന്നില്‍ അനുരാഗം
മധുരവാണി ധന്യയായ് ഞാന്‍
ധന്യയായ് ഞാന്‍..ധന്യയായ് ഞാന്‍... [ നീലക്കണ്ണാ
പൊന്നാര പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദ താളം തേടി ഞാന്‍ [2]
യമുനാ നദീ തടങ്ങള്‍ പൂത്തുലഞ്ഞു വനമാലി
എന്റെ ജന്മം സുമംഗലമായ്
എന്റെ ജന്മം സുമംഗലമായ് [ നീലക്കണ്ണാ...
ഇവിടെ
Sunday, September 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment