“കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന
ചിത്രം: ഫ്രണ്ട്‌സ് (1999 ) സിദ്ദിക്ക്
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ഇളയരാജ
പാടിയതു: കെ. ജെ. യേശുദാസ്
കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ
തിരയിളകുന്നു നുര ചിതറുന്നു... ഇരുളിന്‍ തീരങ്ങളില്‍
പരിഭവ ചന്ദ്രന്‍ പാതി മറഞ്ഞു പാടാന്‍ മറന്നു കുയിലിണകള്‍
താരുകള്‍ വാടി തളിരുകള്‍ ഇടറി രജനീ ഗന്ധികള്‍ വിടരാറായ്
നിലാപൂപ്പന്തലോ കനല്‍ കൂടാരമായ് തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍
അങ്ങകലേ... ഹോ...
അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം ഇനി ഒന്നു ചേരും
ആവഴിയെങ്ങോ... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...]
ആളോഴിയുന്നു അരങ്ങൊഴിയുന്നു നിഴല്‍ നാടകമോ മായുന്നു
ഹരിതവനങ്ങള്‍ ഹൃദയതടങ്ങള്‍ വേനല്‍ ചൂടില്‍ വീഴുന്നു
വരൂ വാസന്തമേ വരൂ വൈശാഖമേ.നിങ്ങളില്ലാതെ ഈ ഭൂമി മണ്‍കൂനയായ്
ഇങ്ങിതിലേ... ഹോ...
വരൂ ശ്യാമസാഫല്യ ഗംഗേ
ഇതു സാമഗാന സാന്ത്വന യാമം... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...
Wednesday, August 12, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment