“സ്നേഹത്തിന്‍ പൂഞ്ചോല തീരത്തു നാം എത്തുന്നേരം
ചിത്രം: പപ്പയുടെ സ്വന്തം അപ്പൂസ് [ 1992 ] ഫസല്‍
രചന: ബിച്ചു തിരുമല
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം- ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം -പൂക്കാലം
പൂജിപ്പൂ നീ പൂജിപ്പൂ ഞാന്‍ കണ്ണീരും തേനും കണ്ണീരായ് താനെ...
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂ നുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
വെള്ളിനിലാനാട്ടിലെ പൌര്‍ണമി തന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ
പാല്‍ക്കടലിന്‍ മങ്ക തന്‍ പ്രാണസുധാഗംഗ തന്‍
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങു താ
മേഘപൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവി
ആലംബം നീയേ ആധാരം നീയേ
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂ നുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
കണ്ണീരും തേനും കണ്ണീരായ് താനെ
ഏതമൃതും തോല്‍ക്കുമീ തേനിനെ നീ തന്നു പോയ്
ഓര്‍മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നു പോലെ കാത്തിടാം
പുന്നാരത്തേനെ നിന്നേതിഷ്ടം പോലും
എന്നെ കൊണ്ടാവും പോല്‍ എല്ലാം ഞാന്‍ ചെയ്യാം
വീഴല്ലേ തേനെ വാടല്ലേ പൂവെ
സ്‌നേഹത്തിന്‍ പൂഞ്ചോലതീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പൂജിപ്പൂ നീ പൂജിപ്പൂ ഞാന്‍ കണ്ണീരും തേനും കണ്ണീരായ് താനെ
കണ്ണീരും തേനും കണ്ണീരായ് താനെ
Wednesday, August 12, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment