പ്രമദവനം വീണ്ട്ഗ്ഗും ഋതു രാഗം ചൂടി
ചിത്രം: ഹിസ് ഹൈനസ് അബ്ദുള്ള
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ആ ......ആ ......ആ .....ആ ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ കഥയിൽ സരയുവിലൊരു ചുടു-
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ ഗാനരസാമൃതലഹരിയിലൊരുനവ
കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ.....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ഏതേതോ കഥയിൽ യമുനയിലൊരു-
വനമലരായൊഴുകിയ ഞാൻ (2)
യദുകുല മധുരിമ തഴുകിയ മുരളിയിലൊരുയുഗ
സംഗമഗീതമുണർത്തുമ്പോൾ....ഇന്നിതാ....
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
Showing posts with label ഹിസ് ഹൈനസ്സ് അബ്ദുള്ളാ..യേശുദാസ്. Show all posts
Showing posts with label ഹിസ് ഹൈനസ്സ് അബ്ദുള്ളാ..യേശുദാസ്. Show all posts
Sunday, August 9, 2009
Subscribe to:
Posts (Atom)