Powered By Blogger
Showing posts with label ഹിറ്റ്ലർ 1996 ചിത്ര നീ ഉറങ്ങിയോ നിലാവെ മഴ നിലാവെ. Show all posts
Showing posts with label ഹിറ്റ്ലർ 1996 ചിത്ര നീ ഉറങ്ങിയോ നിലാവെ മഴ നിലാവെ. Show all posts

Wednesday, December 2, 2009

ഹിറ്റ്ലർ 1996 ചിത്ര




നീയുറങ്ങിയോ നിലാവെ മഴ നിലാവെ


ചിത്രം: ഹിറ്റ്ലർ [ 1996 ] സിദ്ദിക്ക്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ എസ് ചിത്ര






നീയുറങ്ങിയോ നിലാവേ മഴനിലാവേ
പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ
ഒരു താരാട്ടിൻ തണലായ് മാറാം
നറു വെൺ തൂവൽ തളിരാൽ മൂടാം
ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ
ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..)


മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’
മയില്‍പ്പിലി പൂ വാടിയോ
തണലിലിളവേൽക്കും ഉള്ളിനുള്ളിൽ
ചെറു മുള്ളുകൾ കൊണ്ടുവോ
നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ
ഓളക്കാറ്റായ് തഴുകി വാ
ഓമല്‍പ്പാട്ടായ് ഒഴുകിടാം
ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..)


കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും
കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ..
അരിയ തിരിനാളം ദൂരെക്കണ്ടാൽ
പുതു പൂവു പോൽ പുൽകുമോ
വേനലാണു ദൂരെ വെറുതെ
പറന്നു മറയല്ലെ നീ
വാടിപ്പോകും കനവുകൾ
നീറിക്കൊണ്ടും ചിറകുകൾ
മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ (നീയുറങ്ങിയോ..)




ഇവിടെ





വിഡിയോ