Powered By Blogger
Showing posts with label സ്നേഹദീപമേ മിഴി തുറക്കൂ 1972 യേശുദാസ് നിന്റെ മിഴികൾ നീല മിഴികൾ. Show all posts
Showing posts with label സ്നേഹദീപമേ മിഴി തുറക്കൂ 1972 യേശുദാസ് നിന്റെ മിഴികൾ നീല മിഴികൾ. Show all posts

Thursday, December 24, 2009

സ്നേഹദീപമേ മിഴി തുറക്കൂ [ 1972 ]

പുകഴേന്തി



നിന്റെ മിഴികൾ നീല മിഴികൾ

ചിത്രം: സ്നേഹദീപമേ മിഴി തുറക്കൂ [ 1972 ] പി. ഭാസ്കരൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: പുകഴേന്തി
പാടിയതു: കെ ജെ യേശുദാസ്


നിന്റെ മിഴികൾ നീല മിഴികൾ
എന്നെ ഇന്നലെ ക്ഷണിച്ചു
കൗമാരത്തിൻ കാനന ഛായയിൽ
കാവ്യോൽസവത്തിനു വിളിച്ചു വിളിച്ചു
(നിന്റെ മിഴികൾ)

ചിരിച്ചു കളിച്ചു നമ്മൾ
ചിരകാല പരിചയം കാണിച്ചു
പരിഭവം ഭാവിച്ചു കലഹിച്ചു
പിന്നെ പലതും പലതും മോഹിച്ചു
(നിന്റെ മിഴികൾ)

നിന്റെ കരവും എന്റെ കരവും
ആൾതിരക്കിൽ വെച്ചടുത്തു
മദിരോൽസവത്തിൻ നർത്തന വേദിയിൽ
മാറിടം മാറോടടുത്തു
(നിന്റെ മിഴികൾ)

നടന്നു നമ്മൾ നടന്നു
മുന്നിൽ രജനീ പുഷ്പങ്ങൾ വിളക്കുവെച്ചു
ഒരുരാഗ സ്വപ്നത്തിൻ തരംഗിണിയിൽ കൂടി
ഒഴുകി എതോ വിജനതയിൽ
(നിന്റെ മിഴികൾ)