ചിത്രം : സ്ഥിതി [ 2003] ആര്‍. ശരത്
ഗാനരചന : പ്രഭാ വര്‍മ്മ
സംഗീതം: ഉണ്ണി മേണോന്‍
പാടിയത് : ഉണ്ണി മേനോന്‍
ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല [2]
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീര്‍…
തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തുമായ് ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനി ഒന്നു പുണര്‍ന്നതില്ല
എങ്കിലും നീയറിഞ്ഞു എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ് നിന്നെ തലോടുന്നതായ്
ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല
ഇവിടെ
http://in.youtube.com/watch?v=q-SzEU8XEXc
Showing posts with label സ്ഥിതി 2003 ഉണ്ണി മേനോന്‍. Show all posts
Showing posts with label സ്ഥിതി 2003 ഉണ്ണി മേനോന്‍. Show all posts
Thursday, October 1, 2009
Subscribe to:
Posts (Atom)