Powered By Blogger
Showing posts with label സൂര്യമാനസം 1992 യേശുദാസ്. Show all posts
Showing posts with label സൂര്യമാനസം 1992 യേശുദാസ്. Show all posts

Saturday, August 15, 2009

സൂര്യ മാനസം ([1992] യേശുദാസ്

“തരളിത രാവില്‍ മയങ്ങിയോ
ചിത്രം: സൂര്യമാനസം [1992]വിജി തമ്പി
രചന: കൈതപ്രം
Music മരതക മണി

പാടിയതു: യേശുദാസ്

തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
(തരളിത രാവില്‍)

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
(തരളിത രാവില്‍)

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളാല്‍ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ