Powered By Blogger
Showing posts with label സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍‍ ജോസ്. Show all posts
Showing posts with label സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍‍ ജോസ്. Show all posts

Saturday, July 2, 2011

സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍‍ ജോസ്







ചിത്രം: സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍‍ ജോസ്

താരനിര: ദിലീപ്, കാവ്യാ മാധവൻ, ജനാർദ്ദനൻ,സിദ്ദിക്ക്, സുകുമാരി, സലിം കുമാർ, ജഗതി, കൊച്ചിൻ
ഹനീഫ

രചന: യൂസഫലി കേച്ചേരി
സംഗീതം:: മോഹൻ സിത്താര

1. പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ


ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ
പൂവു പോലെൻ നെഞ്ചിലുണരും ജീവ രാഗം നീ
സ്വർഗ്ഗ ഗാനം പാടി അലയും സ്വപ്ന ഗായകൻ നീ ഓ (ഓമലാളേ...)


ഹൃദയവീണ കമ്പി മീട്ടി
മധുരഗാനം പാടി നീ (2)
കുയിലിന്റെ വല്ലിയിൽ വീണ്ടും
ഉണരുന്ന തേൻ മലർ പോലെ
കരളിന്റെ കോവിലെന്നും
കണി കണ്ട ദൈവം നീ ഓ...

ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ ഓ..
എന്റെ തോഴാ നെഞ്ചിനുള്ളിൽ പ്രേമ മധുരം നീ


മധുര നൊമ്പരമായ് നീയെൻ
മനസ്സിലാദ്യം വന്ന നാൾ(2)
കനവിന്റെ നന്ദനമാകെ
കള നാദ സുന്ദരമായ്
ഇരുൾ നീക്കുവാനെൻ മുന്നിൽ
പൊൻ ദീപനാളം നീ ഓ..(ഓമലാളേ...)

ഇവിടെ

ഇവിടെ

വിഡിയോ



2 . പാടിയതു: യേശുദാസ്

ജന്മനക്ഷത്രമേ....
ജന്മനക്ഷത്രമേ നീ നിര്‍ണ്ണയിക്കുന്നു
ജയവും പരാജയവും മനുഷ്യന്‍റെ
ജയവും പരാജയവും
ജനിയ്ക്കും നാള്‍ നോക്കി മണ്ണില്‍
ശിശുവിന്‍റെ ജാതകമെഴുതുന്നു‌
(ജന്മനക്ഷത്രമേ)

നാവരു പാടുന്നു നന്മകള്‍ നേരുന്നു
കുഞ്ഞിനു പീഢകള്‍ ഒഴിയാനായ്
അമ്പലനടകള്‍ കയറിയിറങ്ങുന്നു
ഗ്രഹദോഷങ്ങള്‍ തീരാനായ് (2)
(ജന്മനക്ഷത്രമേ)

നെയ്ത്തിരി ഉഴിയുന്നു വഴിപാടു നല്‍കുന്നു
മാനത്തെ ദൈവങ്ങള്‍ കനിയാനായ്
ബാധകള്‍ ഒഴിയാന്‍ അന്നം വിളമ്പുന്നു
ഭാഗ്യദോഷങ്ങള്‍ നീങ്ങാനായ് (2)
(ജന്മനക്ഷത്രമേ)

ഇവിടെ






3. പാടിയതു: യേശുദാസ് / സുജാത





നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം (2)
എത്ര വിളിച്ചാലും എന്തു പറഞ്ഞാലും എന്നോടെന്തിനീ നീരസം (2)
എന്നോടെന്തിനീ നീരസം
നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ

കണ്ടു നിന്നെകണ്ടു ഒരു കല്‍പ്പകപ്പൊന്‍തളിര്‍ പോലെ
വിണ്ണില്‍ നീല വിണ്ണില്‍ പൂത്ത പൊന്‍തിങ്കള്‍ പൂങ്കുല പോലെ
(കണ്ടു നിന്നെ കണ്ടു ഒരു)
എന്നു വരും പ്രേമത്തിന്‍ പൂന്തേന്‍ എന്നു തരും നീ ആശക്കിളി (2)
ആശക്കിളി ആശക്കിളി ഒഓ..ഒഓ..ഒഓ..

നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം
നീയറിഞ്ഞോ

കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ
ചുണ്ടില്‍ ഇളംചുണ്ടില്‍ പ്രേമ ചെണ്ടിന്‍ പരാഗങ്ങളാണോ
(കണ്ണില്‍ നീലക്കണ്ണില്‍)
നിന്മനസ്സിന്‍ കോരിത്തരിപ്പുകള്‍ എന്നു തരും നീ ആറ്റക്കിളി (2)
ആറ്റക്കിളി ആറ്റക്കിളി ഒഓ.. ഒഓ..ഒഓ..

നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം (2)
എത്ര വിളിച്ചാലും എന്തു പറഞ്ഞാലും എന്നോടെന്തിനീ നീരസം (2)
എന്നോടെന്തിനീ നീരസം
നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം (2)
നീയറിഞ്ഞോ

ഇവിടെ

ഇവിടെ

വിഡിയോ


4. പാടിയതു: മഹാദേവൻ

സൌപര്‍ണ്ണികാതീരവാസിനെ സൌഭാഗ്യസന്ധായിനീ
അമ്മേ ജഗജനനി അനുഗ്രഹമരുളൂ മൂകാംബികേ

അമ്മേ... അമ്മേ.... അമ്മേ>....

കലയുടെ കോവിലില്‍ കൈത്തിരിയുഴിയും
അവിടുത്തെ പൈതങ്ങള്‍ ഞങ്ങള്‍
വേദാന്തസാരമേ ഞങ്ങള്‍തന്‍ മാനസ
വേദിയിലെന്നും കുടിയിരിക്കൂ

ഉമയും നീയേ രമയും നീയേ
വാണിയും നീയേ മൂകാംബികേ
ശ്രുതിയുടെ പൊരുളും ലയവും നീ
ശ്രിതവത്സലയാം ജഗദംബികേ

ഇവിടെ


5. പാടിയതു: മഹാദേവൻ & വിധു പ്രതാപ്


തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ....
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (2)
താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല (2)
ജമീലാ.... ജമീലാ...
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (4)

കാനേത്തിനു പന്തലൊരുങ്ങി..
ഖൽബിലോ തേനട വിങ്ങി (3)
ഓ നെഞ്ചിലെ കൂട്ടിൽ വാഴാൻ
പഞ്ചാരക്കിളീ നീ വാ വാ
നെഞ്ചിലെ കൂട്ടിൽ വാഴാൻ
പഞ്ചാരക്കിളീ നീ വാ വാ
ജമീലാ..ജമീലാ.
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ.. തരിവള കൈയ്യാലെന്നെ ...
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

ആരംഭ ചൊടിയിലെ മുത്തം
മാരൻ തരുമല്ലോ മുത്തം (2)
ഉലുവാന്തിരി പോലെ മച്ചിൽ എരിയും നീ നാണത്താൽ (2)
ജമീലാ..ജമീലാ..ജമീലാ .ജമീലാ..
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ
താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല (2)
ജമീലാ.... ജമീലാ...
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (4)
തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ
തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ

ഇവിടെ