പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ
ചിത്രം: സതി [ 1972 ] മധു
രചന: പി ഭാസ്ക്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ് & പി സുശീല
പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ
മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ
പാതിവിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം (2)
പാവം നിന്നാരാമ വാതുക്കല്‍ നില്‍ക്കുമീ
പാമര രൂപിയാം പാട്ടുകാരന്‍
ദീര്‍ഘപ്രതീക്ഷ തന്‍ പൂക്കൂട നിന്‍ നേര്‍ക്കു
നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ
പ്രത്യൂഷപുഷ്പമേ...
ആ രാഗ ഗായകന്‍ തന്‍ പരിദേവന
വേള നിനാദം ശ്രവിക്ക നേരം
ഓര്‍ത്തു നില്‍ക്കാതെയാ പൂവൊരു സന്ദേശം
കാറ്റിന്റെ കയ്യില്‍ കൊടുത്തയച്ചു
പ്രത്യൂഷപുഷ്പമേ........
ലോകം ചിരിക്കട്ടെ നാകം പഠിക്കട്ടെ
സ്നേഹത്തിന്‍ പൂക്കൂടയെന്റെ ലക് ഷ്യം
പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ്
പൂവിതു മാറിയാലാര്‍ക്കു ചേതം
പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ
മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ
പ്രത്യൂഷപുഷ്പമേ...
Showing posts with label സതി 1972 യേശുദാസ് .. സുശീല പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ. Show all posts
Showing posts with label സതി 1972 യേശുദാസ് .. സുശീല പ്രത്യൂഷപുഷ്പമേ പ്രത്യൂഷപുഷ്പമേ. Show all posts
Friday, December 11, 2009
Subscribe to:
Posts (Atom)