“ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവെ
ചിത്രം: ശരശയ്യ ( 1971 ) തോപ്പില്‍ ഭാസി
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ
മെയ്യില്‍ പാതി പകുത്തു തരൂ
മനസ്സില്‍ പാതി പകുത്തു തരൂ
മാന്‍ കിടാവേ...
നീ വളര്‍ന്നതും നിന്നില്‍ യൌവന ശ്രീ
വിടര്‍ന്നതും നോക്കി നിന്നു
കാലം പോലും കാണാതെ നിന്നില്‍
കാമമുണര്‍ന്നതും കണ്ടു നിന്നു
ഞാന്‍ കാത്തു നിന്നൂ
കാലം പോലും കാണാതെ നിന്നില്‍
കാമമുണര്‍ന്നതും കണ്ടു നിന്നു
ഞാന്‍ കാത്തു നിന്നൂ
മിഴികള്‍ തുറക്കൂ താമര മിഴികള്‍ തുറക്കൂ
കുവലയ മിഴീ നിന്റെ മാറില്‍ ചൂടുണ്ടോ
ചൂടിനു ലഹരിയുണ്ടോ
(ഞാന്‍ നിന്നെ പ്രേമിക്കുന്നു)
നീ ചിരിച്ചതും ചിരിയില്‍ നെഞ്ചിലെ
പൂ വിടര്‍ന്നതും നോക്കി നിന്നൂ
ദൈവം പോലും കാണാതെ നിത്യ
ദാഹവുമായ് ഞാന്‍ തേടി വന്നൂ
നിന്നെ തേടി വന്നൂ
കതകു തുറക്കൂ പച്ചില കതകു തുറക്കൂ
കളമൃദു മൊഴി നിന്റെ കുമ്പിളില്‍ തേനുണ്ടോ
തേനിനു ലഹരിയുണ്ടോ
(ഞാന്‍ നിന്നെ പ്രേമിക്കുന്നു)
Showing posts with label ശരശയ്യ 1971 യേശുദാസ്. Show all posts
Showing posts with label ശരശയ്യ 1971 യേശുദാസ്. Show all posts
Friday, September 4, 2009
Subscribe to:
Posts (Atom)


