Powered By Blogger
Showing posts with label വൈകി വന്ന വസന്തം 1980 ജയചന്ദ്രൻ.. സുശീല ഒരേ പാതയിൽ ഒരേ നിഴലു. Show all posts
Showing posts with label വൈകി വന്ന വസന്തം 1980 ജയചന്ദ്രൻ.. സുശീല ഒരേ പാതയിൽ ഒരേ നിഴലു. Show all posts

Tuesday, December 29, 2009

വൈകി വന്ന വസന്തം [ 1980 ജയചന്ദ്രൻ & സുശീല

ഒരേ പാതയിൽ ഒരേ നിഴലു പോൽ

ചിത്രം:: വൈകി വന്ന വസന്തം [ 1980 ] ബാലചന്ദ്ര മേനോൻ
രചന:: ശ്രീകുമാരൻ തമ്പി
സംഗീതം:: ശ്യാം
പാടിയതു: പി ജയചന്ദ്രൻ & സുശീല






ഒരേ പാതയിൽ ഒരേ നിഴലു പോൽ (2)
ഒരുമയാർന്നു പാടി നീങ്ങിടും നാം
(ഒരേ പാതയിൽ...)


ഈ മധുരസായാഹ്നം ഈ സൗഹൃദ സംഗീതം
ഇനിയെന്നും ഇനിയെന്നും ഓർമ്മിക്കും നാം
പുതിയൊരു സ്നേഹ ബന്ധനം ആ
അറിയും മലരും മണ്ണും വിണ്ണും
ഓരോ പൂവിലും ഓരോ തളിരിലും
തിരയുമിന്നു നവഭാവന നാം
(ഒരേ പാതയിൽ...)

ഈ സരിതാ സന്ദേശം ഈ കര തൻ ആവേശം
അതിൽ നിന്നും ഉണരുന്നു പുതുനാമ്പുകൾ
ഇതിലൊരു തിരയുണരുമ്പോൾ ഹാ
ഇനിയും തെളിയും നമ്മുടെ ഹൃദയം
കാലം നീങ്ങുമീ ഗാനം മാഞ്ഞിടാ
പിരിയുകില്ല പ്രിയസോദരീ നാം
(ഒരേ പാതയിൽ...)



വിഡിയോ