Powered By Blogger
Showing posts with label വിവാഹിത 1970 യേശുദാസ് മായാ ജാലക വാതിൽ തുറക്കും. Show all posts
Showing posts with label വിവാഹിത 1970 യേശുദാസ് മായാ ജാലക വാതിൽ തുറക്കും. Show all posts

Monday, January 4, 2010

വിവാഹിത [1970] യേശുദാസ്





മായാജാലക വാതിൽ തുറക്കും


ചിത്രം: വിവാഹിത [ 1970 ] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്






മായാജാലക വാതിൽ തുറക്കും
മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ നിങ്ങൾ
മഞ്ജുഭാഷിണികൾ
(മായാജാലക...)

പുഷ്യരാഗ നഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്പോയ വസന്തവും വസന്തം നൽകിയ
സ്വപ്നസഖിയുമെന്നിൽ ഉണർന്നുവല്ലോ
ഉണർന്നുവല്ലോ
(മായാജാലക...)

തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ
രത്നങ്ങളാക്കിയെനിക്കേകുമ്പോൾ
മണ്ണോടൂ മണ്ണടിഞ്ഞ പ്രണയ പ്രതീക്ഷകൾ
സ്വർണ്ണമുളകൾ വീണ്ടും അണിഞ്ഞുവല്ലോ
അണിഞ്ഞുവല്ലോ
(മായാജാലക...)




ഇവിടെ





വിഡിയോ