Powered By Blogger
Showing posts with label വടക്കും നാഥന്‍ 2006 യേശുദാസ്... Show all posts
Showing posts with label വടക്കും നാഥന്‍ 2006 യേശുദാസ്... Show all posts

Saturday, October 10, 2009

വടക്കും നാഥന്‍ [ 2006 ] യേശുദാസ്





ഗംഗേ...


ചിത്രം: വടക്കുംനാഥന്‍ [ 2006 ] ഷാജൂണ്‍ കാര്യാല്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം:രവീന്ദ്രന്‍

പാടിയതു: കെ.ജെ.യേശുദാസ്
ഗംഗേ......തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ഗംഗേ
തുടിയില്‍ ഉണരും ത്രിപുട കേട്ടു
തുയിലുണര്‍ന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)

മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാര്‍കൂന്തല്‍ ചുരുളിലരിയ വര വാര്‍തിങ്കള്‍
തുളസി തിരുകിയൊരു ശ്രീ രാഗ
ശ്രുതിയില്‍ അലിയ ഒരു വര മൊഴി പാര്‍വതി നീ
പൂ നിലാവില്‍ ആടും അരളി മരം പൊലെ ( ഗംഗേ ...)


ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
ഏകാന്ത പദ യാത്രയില്‍ മനസ്സിന്റെ
മണ്‍ കൂടു പിന്നില്‍ വെടിഞ്ഞു
നിന്‍ പാട്ടിന്‍ പ്രണയ മഴയില്‍ ഒരു
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
വെണ്‍ പ്രാവായ് ചിറകു കുടയുമിരു
പൊന്‍ തൂവല്‍ പകലില്‍ എരിയുമൊരു
കനലിനു കാവലുമായ്
ഞാന്‍ തിരഞ്ഞതെന്റെ ജപലയ ജല തീര്‍ത്ഥം
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീര്‍ത്ഥമൊഴുകിയ പുലരിയില്‍
അനുരാഗമാര്‍ന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാര്‍ത്ഥ
സാര ശിവ ..(ഗംഗേ ...)



ഇവിടെ