മനോഹരി നിന്‍ മനോരഥത്തില്‍
ചിത്രം: ലോട്ടറി ടിക്കറ്റ് [1970] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ്
മനോഹരി നിന്‍ മനോരഥത്തില്‍
മലരോട് മലര്‍ തൂകും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാധകനാണോ
ഈ ആരാധകനാണോ
ഹൃദയവതി നിന്‍ മധുരവനത്തിലെ
മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
നുകരുവാന്‍ അനുവാദം തരികയില്ലേ
അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍
അതിലൊരു ശലഭമായ് ഞാന്‍ അമരും
(മനോഹരി നിന്‍)
പ്രണയമയീ ആ ആ ആ ....
പ്രണയമയി നിന്റെ കണിമുത്തുവീണയിലെ
സ്വരരാഗകന്യകളെ ഉണര്‍ത്തുകില്ലേ
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരു സ്വപ്നമങ്ങിനെ വിടര്‍ന്നിടുമ്പോള്‍
ഒരു സ്വപ്നമങ്ങിനെ വിടര്‍ന്നിടുമ്പോള്‍
ഒരു യുഗജേതാവായ് ഞാന്‍ വളരും
(മനോഹരി നിന്‍)
ഇവിടെ
Showing posts with label ലോട്ടറി ടിക്കറ്റ് 1970 യേശുദാസ് മനോഹരി നിന്‍. Show all posts
Showing posts with label ലോട്ടറി ടിക്കറ്റ് 1970 യേശുദാസ് മനോഹരി നിന്‍. Show all posts
Monday, December 14, 2009
Subscribe to:
Posts (Atom)