Powered By Blogger
Showing posts with label ലൈഫ് ഈസ് ബ്യൂടിഫുള്‍ 2000 യേശുദാസ്... സുജാത. Show all posts
Showing posts with label ലൈഫ് ഈസ് ബ്യൂടിഫുള്‍ 2000 യേശുദാസ്... സുജാത. Show all posts

Thursday, November 12, 2009

ലൈഫ് ഈസ് ബ്യുടിഫുള്‍‍ [ 2000 ]യേശുദാസ് & സുജാത

ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

ചിത്രം: ലൈഫ് ഈസ് ബ്യുടിഫുള്‍‍ [ 2000 ] ഫാസില്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍

പാടിയതു: യേശുദാസ് & സുജാത

ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ്‌ നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

മുകിലും ചന്ദ്രലേഖയും മധുമാസ രാത്രി വിണ്ണിന്‍
പടി വാതില്‍ പാതി ചാരി രതി കേളിയാടി നില്‍പ്പൂ
പ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൌനമാര്‍ന്നു
ഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീ
മണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീ
കുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്‍കീ
മണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂ
പവിഴാധരം തുളുമ്പും മധു മന്ദഹാസമോടെ
ഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍

വിഡിയോ

ഇവിടെ