Powered By Blogger
Showing posts with label റെസ്റ്റ് ഹൌസ് [1969]. Show all posts
Showing posts with label റെസ്റ്റ് ഹൌസ് [1969]. Show all posts

Friday, December 3, 2010

റെസ്റ്റ് ഹൌസ് [1969]




ചിത്രം: റെസ്റ്റ് ഹൌസ് [1969] ശശികുമാർ

താരനിര: പ്രേം നസീർ, ഉമ്മർ, വിൻസന്റ്, രാഘവൻ, ഷീല, ശ്രീലത, ഹേമ, ലക്ഷ്മി,
പറവൂർ ഭരതൻ, ഫ്രണ്ട് രാമസ്വാമി...

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം..കെ. അർജ്ജുനൻ



1. പാടിയതു: പി. ജയചന്ദ്രൻ & സി.ഓ. ആന്റോ,/ പി. ലീല & എൽ.ആർ. ഈശ്വരി

മാനക്കേടായല്ലോ നാണക്കേടായല്ലോ
മാളികപ്പുറത്തമ്മമാരേ (മാനക്കേടായല്ലോ)

കെട്ടുമുറുക്കഴിക്കാം - ഹൊയ്‌
കെട്ടുമുറുക്കഴിക്കാം - ഒഹൊയ്‌
കെട്ടുമുറുക്കഴിക്കാം - മെത്തനിവർത്തിയിടാം
ഗാട്ടായി ഞങ്ങളില്ലേ താഴത്തു
ഗാട്ടായി ഞങ്ങളില്ലേ? (മാനക്കേടായല്ലോ)

വർണ്ണ മണിമേടയിൽ വഴിമുട്ടിനിൽക്കും
വായാടിക്കുരുവികളെ
അല്ലിമലർ നുള്ളാൻ ആളയച്ചു തോറ്റ
അല്ലിറാണി സേനകളേ (മാനക്കേടായല്ലോ)

കരി മങ്കി ക്രോപ്പടിച്ചു കയ്യില്ലാ ചൊളിയിടും
കോളേജു കീലർമാരേ
ഉർവ്വശിയായാലും സിനിമാ സ്റ്റാറായാലും
പെണ്ണെന്നും പെണ്ണു തന്നെ - സെൻസില്ലാ
പെണ്ണെന്നും പെണ്ണു തന്നെ (മാനക്കേടായല്ലോ)

ഇവിടെ

വിഡിയോ


വിഡിയോ



2. പാടിയതു: യേശുദാസ്

മുത്തിലും മുത്തായ മണി മുത്തു കിട്ടി
ഉം...ഉം...
മുത്തിലും മുത്തായ മണി മുത്തു കിട്ടി
മുത്തം തരാനൊരു മരതകം കിട്ടി
ചിത്ര മനോഹര സ്വപ്നങ്ങളെന്റെ
ചിത്തത്തിലെഴുതുവാൻ ഭാവന കിട്ടി (മുത്തിലും)

എത്ര നാൾ എത്ര നാൾ തേടിയലഞ്ഞു
എത്ര നാൾ എൻ മിഴി ചുറ്റും തിരഞ്ഞു
പൊട്ടിച്ചിരിക്കുന്ന നിൻ തിളക്കത്തിൽ
പൊട്ടിവിരിഞ്ഞെന്റെ രോമാഞ്ചവാടി (മുത്തിലും)

എത്തി ഞാൻ എത്തി ഞാൻ ഈ രത്ന ഭൂവിൽ
ചിറ്റല പാടുമീ സംഗീത ഭൂവിൽ(എത്തി)
നൃത്തം ചവിട്ടുന്നൊരെൻ മോഹ ജാലം
മുട്ടി വിളിക്കുന്നു വാതിൽ തുറക്കൂ (മുത്തിലും)

ഇവിടെ

വിഡിയോ



3. പാടിയതു: യേശുദാസ്

പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും (പാടാത്ത)

സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശിൽപ്പിയാണീ മോഹ നവയൗവ്വനം (സ്വപ്നങ്ങളാൽ)
നീലമലർമിഴിത്തൂലിക കൊണ്ടെത്ര
നിർമ്മല മന്ത്രങ്ങൾ നീയെഴുതീ
ഓ�..ഓ�.
മറക്കുകില്ല�മറക്കുകില്ല�
ഈ ഗാനം നമ്മൾ മറക്കുകില്ല (പാടാത്ത)

ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ (ചിന്തകളിൽ)
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ�.ഓ�.അകലുകില്ല� അകലുകില്ല�
ഇനിയും ഹൃദയങ്ങളകലുകില്ല (പാടാത്ത)

ഇവിടെ

വിഡിയോ


4. പാടിയതു: യേശുദാസ്

പൗര്‍ണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിന്‍ ചിരി തൊട്ടു വിളിച്ചു
ആശാലതികകള്‍ പുഞ്ചിരിച്ചു എന്‍
ആശാലതികകള്‍ പുഞ്ചിരിച്ചു

നീലോല്പല നയനങ്ങളില്‍ ഊറി
നിര്‍മ്മല രാഗ തുഷാരം (൨)
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം
ഒ . . .. . . .
(പൗര്‍ണ്ണമി ചന്ദ്രിക .. ..)

പുഷ്പിണിയായ ശതാവരി വള്ളിയില്‍
തല്പമൊരൊരുക്കി തെന്നല്‍ (൨)
ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക
മറ്റൊരു തല്പം തോഴി (൨)
ഒ . . .. .
(പൗര്‍ണ്ണമി ചന്ദ്രിക ..)

ഇവിടെ


വിഡിയോ


5. പാടിയതു: എസ്. ജാനകി

വസന്തമേ വാരിയെറിയൂ
വർണ്ണമോഹരാജികൾ
ഹൃദന്തമേ വാരിയണിയൂ
സ്വർണ്ണമോഹമാലകൾ (വസന്തമേ)

തളിരിട്ട പൂവനങ്ങൾ
മലരിട്ട പൂമരങ്ങൾ
ഹരിതാഭ തുന്നി നിൽക്കും
മലയോരമണ്ഡപങ്ങൾ
ചിരിക്കുന്ന മാനം മേലേ
തരിക്കുന്ന ലോകം താഴെ (വസന്തമേ)

കുളിരാർന്ന കാട്ടു ചോല
വിടരുന്നു ഞാറ്റുവേല
ഒരുകോടി രാഗമല്ലി
വിരിയിച്ച മേഘ മാല
തിളങ്ങുന്ന മാനം മേലേ
ഉണരുന്ന ലോകം താഴെ (വസന്തമേ)

ഇവിടെ




6. പാടിയതു: സി.ഓ. ആന്റോ

വിളക്കെവിടെ? വിജന തീരമേ വിളക്കെവിടെ?
വിളക്കെവിടെ? വിജന തീരമേ വിളക്കെവിടെ?
വീണടിയും കൂരിരുളിൽ കരയുന്നു...ഭൂമി കരയുന്നു
വീണടിയും കൂരിരുളിൽ കരയുന്നു...ഭൂമി കരയുന്നു(വിളക്കെവിടെ?)

കഥപറയും നദിക്കരയിൽ
നടുങ്ങി നിൽക്കും നിഴലുകളേ...നിഴലുകളേ
ചുടുനിണത്തിൻ ഭാരവുമായ്‌
ചുടലക്കാറ്റിൻ തേരു പോയോ? തേരു പോയോ? ഓ..(വിളക്കെവിടെ?)

കറുത്ത പുഴയുടെ കരവലയത്തിൽ
കാറ്റുലഞ്ഞു, ചിറകൊടിഞ്ഞു...ചിറകൊടിഞ്ഞു
മരണഗന്ധം അലയടിച്ചു
മലനിരകൾ തേങ്ങി നിന്നു...തേങ്ങി നിന്നു ഓ...(വിളക്കെവിടെ?)

ഇവിടെ




7. പാടിയതു: പി. ജയചന്ദ്രൻ & ജാനകി

യമുനേ.. യമുനേ.. പ്രേമയമുനേ..
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ[2]
നിറകാൽത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ...

പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണിത്തളിർമെത്ത വിരിച്ചു [2] ഞാൻ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ [2]
യദുകുല രതിദേവനെവിടെ രാധേ
യദുകുലരതിദേവനെവിടെ

പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണിത്തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു
നീ തൂവുമനുരാഗ നവരംഗഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ [2]
യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ

ഇവിടെ


വിഡിയോ