Powered By Blogger
Showing posts with label രാജശില്‍പ്പി 1992 യേശുദാസ്. Show all posts
Showing posts with label രാജശില്‍പ്പി 1992 യേശുദാസ്. Show all posts

Sunday, September 20, 2009

രാജശില്‍പ്പി [ 1992 ]യേശുദാസ്



“പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍

ചിത്രം: രാജശില്പി [ `1992 ] ആര്‍. സുകുമാരന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

ആ..ആ..ആ..ആ..ആ..ആ..ആ

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം

പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളീ സൌരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തു കോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനച്ചാര്‍ത്താ‍യ്
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരെ നീ

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം

സ്നാനകേളീ ലോലയായ് നീ താണുയര്‍ഞ്ഞു നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോല്‍
കല്‍പ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍പ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യ ദേവത

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നു ചന്തം

പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം......

ഇവിടെ