Powered By Blogger
Showing posts with label രഥോത്സവം 1996 യേശുദാസ്.. ചിത്ര തെച്ചിപ്പൂവെ തെങ്കാശിപ്പൂവെ. Show all posts
Showing posts with label രഥോത്സവം 1996 യേശുദാസ്.. ചിത്ര തെച്ചിപ്പൂവെ തെങ്കാശിപ്പൂവെ. Show all posts

Tuesday, December 29, 2009

രഥോത്സവം [ 1996] യേശുദാസ് & ചിത്ര




തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ


ചിത്രം: രഥോത്സവം [1996] അനിൽ ബാബു
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്

പാടിയതു: കെ ജെ യേശുദാസ & കെ എസ് ചിത്ര



തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി
വായോ വായോ നീയെൻ മാറിൽച്ചായോ
മഞ്ചൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ (തെച്ചിപ്പൂവേ..)

ആഴ്വാരം കോവിൽ കൊടിയേറാനായ്
നിറനിറച്ചോളം കൊയ്യാൻ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
നിറമണിക്കല്യാണത്തിൻ കാലമായ്
താഴമ്പൂ മൊട്ടുണ്ടെ തഞ്ചാവൂർ പട്ടുണ്ടേ
എന്നും ആലോലം പൂമെയ്യിൽ ചാർത്താൻ
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ (തെച്ചിപ്പൂവേ...)

അരയാൽക്കൊമ്പിൽ കുറുകും കുയിലേ
അണിയറ വാതിൽ ചാരാൻ നേരമായ്
ഇനിയും പാടാൻ മുതിരും നിലാവെ
കിഴക്കിനിമച്ചിൽ നിന്നും മാഞ്ഞു പോ
പുന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാ ആരാനും ഏതാനും കണ്ടാൽ
ആരും മുത്താത്ത മുത്തണി മുന്തിരിക്കിങ്ങിണി തായോ
നീ നിൻ ചുണ്ടത്തെ മധുരം തായോ (തെച്ചിപ്പൂവേ...)






വിഡിയോ