Powered By Blogger
Showing posts with label രംഗം 1985 കൃഷ്ണചന്ദ്രന്‍... ചിത്ര. Show all posts
Showing posts with label രംഗം 1985 കൃഷ്ണചന്ദ്രന്‍... ചിത്ര. Show all posts

Thursday, November 12, 2009

രംഗം { 1985 ] കൃഷ്ണചന്ദ്രന്‍ & ചിത്ര




വനശ്രീ മുഖം നോക്കി വാല്‍ക്കണ്ണെഴുതുമീ

ചിത്രം: രംഗം [ 1985 ] ഐ.വി.ശശി
രചന: രമേശന്‍ നായര്‍
സംഗീതം: കെ.വി.മഹാദേവന്‍

പാട്യതു: കൃഷ്ണചന്ദ്രന്‍ & ചിത്ര

വനശ്രീ മുഖംനോക്കി വാല്‍ക്കണ്ണെഴുതുമീ
പനിനീര്‍ത്തടാകമൊരു പാനപാത്രം
മന്വന്തരങ്ങളാം മാന്‍പേടകള്‍ കണ്ടു
മനസ്സുതുറന്നിട്ടൊരിന്ദ്രനീലം
(വനശ്രീ...

കൊഴിയാത്തൊരോര്‍മ്മപോലെങ്ങും നിറയുമി
ഓംകാര തീര്‍ത്ഥത്തില്‍ മുങ്ങിയാലോ
അകില്‍പുകയില്‍ കൂന്തല്‍ തോര്‍ത്തി ഞാനവിടുത്തെ-
യണിമാറില്‍ പൂണൂലായ് കുതിര്‍ന്നാലോ
പ്രേമത്തില്‍ താളിയോല ഗ്രന്ഥങ്ങള്‍നോക്കി
പ്രകൃതിയിന്നൊരുക്കുന്നു നിന്നെ
രതി പ്രണയകാവ്യമായ്ത്തന്നെ
(വനശ്രീ...

പര്‍ണ്ണശാലകളില്‍ ഹോമാഗ്നിയായ് ജ്വലിക്കുന്നു
നമ്മുടെ ജനിമന്ത്ര രതിവേഗങ്ങള്‍
വസന്തങ്ങളാകുന്നു ഇതളിടും സ്പര്‍ശങ്ങള്‍
ശിശിരങ്ങള്‍ തീര്‍ക്കുന്നു നിര്‍വേദ ലയങ്ങള്‍
തൃക്കയ്യില്‍ താംബൂല തളികയുമായി
ത്രിത്വങ്ങള്‍ വിളിക്കുന്നു നിന്നെ
അനുരക്ത കാമനായ്ത്തന്നെ..
(വനശ്രീ...




വിഡിയോ


ഇവിടെ