“ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമസംഗീതമാണു
ചിത്രം: യുദ്ധകാണ്ഡം [1977] തോപ്പില്‍ ഭാസി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: കെ വി മഹാദേവന്‍
പാടിയത് യേശുദാസ്
ശ്യാമസുന്ദര പുഷ്പമേ
എന്റെ പ്രേമ സംഗീതമാണു നീ
ധ്യാനലീനമിരിപ്പൂ ഞാന്‍
ധ്യാനലീനമിരിപ്പൂ ഞാന്‍
ഗാനമെന്നെ മറക്കുമോ
എന്റെ ഗാനമെന്നില്‍ മരിക്കുമോ (ശ്യാമ..)
വേറെയേതോ വിപഞ്ചിയില്‍
പടര്‍ന്നേറുവാനതിനാവുമോ (2)
വേദന തന്‍ ശ്രുതി കലര്‍ന്നതു
വേറൊരു രാഗമാവുമോ
വേര്‍പെടും ഇണപ്പക്ഷി തന്‍
ശോക വേണുനാദമായ് മാറുമോ (ശ്യാമ..)
എന്റെ സൂര്യന്‍ എരിഞ്ഞടങ്ങിയീ
സന്ധ്യ തന്‍ സ്വര്‍ണ്ണ മേടയില്‍
എന്റെ കുങ്കുമപ്പാടമാകവേ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ് വരൂ
വേഗമീ..തീ കെടുത്താന്‍..(ശ്യാമ..)
Showing posts with label യുദ്ധകാണ്ഡം 1977 യേശുദാസ്. Show all posts
Showing posts with label യുദ്ധകാണ്ഡം 1977 യേശുദാസ്. Show all posts
Tuesday, August 18, 2009
Subscribe to:
Posts (Atom)