Powered By Blogger
Showing posts with label മധുര ഗീതങ്ങൾ യേശുദാസ് ആദ്യത്തെ നോട്ടത്തിൽ.... Show all posts
Showing posts with label മധുര ഗീതങ്ങൾ യേശുദാസ് ആദ്യത്തെ നോട്ടത്തിൽ.... Show all posts

Friday, January 8, 2010

മധുര ഗീതങ്ങൾ [ ആൽബം}

ശ്രീകുമാരൻ തമ്പി

ആദ്യത്തെ നോട്ടത്തിൽ കാലടി

ആൽബം: മധുര ഗീതങ്ങൾ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദക്ഷിണാ മൂർതി

പാടിയതു: യേശുദാസ്

ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടൂ
അടുത്ത നോട്ടത്തിൽ ഞൊറിവയർ കണ്ടൂ
ആരോരും പുണരാത്ത പൂമൊട്ടും കണ്ടൂ
പിന്നത്തെ നോട്ടത്തിൽ കണ്ണു കണ്ണിൽ കൊണ്ടൂ (ആദ്യത്തെ..)

ആദ്യം വിളിച്ചപ്പോൾ കേട്ടില്ല പോലും
വീണ്ടും വിളിച്ചപ്പോൾ പേരതല്ല പോലും
പിന്നാലെ നടന്നാലും വരില്ലെന്നു മൊഴിഞ്ഞു
പിന്നെ ഞാൻ വിളിച്ചപ്പോൾ വിരയലാർന്നു നിന്നു (ആദ്യത്തെ...)

ആദ്യം ഞാൻ തൊട്ടപ്പോൾ
അയ്യോ നാണമെന്നായ്
ആരാനും കണ്ടെന്നാൽ മാനം പോകുമെന്നായ്
എന്തെങ്കിലും വന്നാലെന്തു ചെയ്യുമെന്നായ്
പിന്നെയെൻ മാറിൽ നിന്നും മാറികില്ലെന്നായ് [ആദ്യത്തെ...