Powered By Blogger
Showing posts with label ഭാര്യ സ്വന്തം സുഹൃത്ത് 2009 ജയചന്ദ്രൻ വീണ്ടും മകരനിലാവു. Show all posts
Showing posts with label ഭാര്യ സ്വന്തം സുഹൃത്ത് 2009 ജയചന്ദ്രൻ വീണ്ടും മകരനിലാവു. Show all posts

Tuesday, December 22, 2009

ഭാര്യ സ്വന്തം സുഹൃത്ത് [ 2009 ] ജയചന്ദ്രൻ



വീണ്ടും മകരനിലാവു വരും

ചിത്രം:: ഭാര്യ സ്വന്തം സുഹൃത്ത് [ 2009 ] വേണു നാഗവള്ളി
രചന:: ഒ എൻ വി കുറുപ്പ്
സംഗീതം: അലക്സ് പോൾ

പാടിയതു: പി. ജയചന്ദ്രൻ

വീണ്ടും മകരനിലാവു വരും മാമ്പൂവിൻ മണമൊഴുകി വരും (2)
ഉള്ളിൽ പ്രണയസ്വപ്നം കാണും പുള്ളിക്കുയിലേ ഇതിലേ
നീട്ടി നീട്ടി കുറുകി കുറുകി കുറുകി പാട്ടുപാടി വരൂ നീ
പാട്ടു പാടി വരൂ (വീണ്ടും...)


നിത്യ യൗവനകാമനകൾ
തൈ നട്ടു നനച്ചൊരു മുന്തിരികൾ (2)
നിന്റെ കിനാവുകൾ പോലെ നെഞ്ചിലെ മോഹം പോലെ
കുങ്കുമവയലുകൾ പോലെ ചെമ്മുകിൽ മാലകൾ പോലെ
പൂത്തുലയുകയായ് തേന്മണിമുത്തുകൾ കാറ്റിലാടുകയായ്
വരൂ വരൂ മുകരൂ ഈ വസന്ത മാധുരികൾ (വീണ്ടും...)

പാതിമെയ്യാളൊത്തു വരൂ
രാപാർക്കുവാനീ പൂക്കുടിലിൽ (2)
താഴ്ത്തിയ തിരികൾ പോലെ
താരകൾ മങ്ങി മേലേ
കിന്നരിതന്ത്രികൾ മൂളി വാഴ്വൊരു ഗീതം പോലെ
മാദകമാകും മധു പകരുന്നൊരു പാനപാത്രം പോലെ
വരൂ വരൂ മുകരൂ ഈ വസന്ത മധുരിമകൾ (വീണ്ടും...)




വേണു നാഗവള്ളി


വിഡിയോ