Powered By Blogger
Showing posts with label പൌരുഷം 1983 യേശുദാസ്.. ജാനകി ഇനിയും ഇതള്‍ ചൂടി. Show all posts
Showing posts with label പൌരുഷം 1983 യേശുദാസ്.. ജാനകി ഇനിയും ഇതള്‍ ചൂടി. Show all posts

Friday, November 27, 2009

പൌരുഷം [ 1983 ] യേശുദാസ് * ജാനകി




ചിത്രം: പൗരുഷം [ 1983 ] ശശികുമാര്‍
രചന: വെള്ളനാട് നാരായണൻ
സംഗീതം: എ ടി ഉമ്മർ

പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി

ഇനിയും ഇതൾ ചൂടി ഉണരും മധുര വികാരങ്ങൾ
എന്നിൽ മദഭരസ്വപ്നങ്ങൾ
പൂവും പൊട്ടുമണിഞ്ഞൂ മനസ്സിൽ
പുതിയ പ്രതീക്ഷകൾ വീണ്ടും
പുളകിത നിമിഷങ്ങൾ (ഇനിയും..)

ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖ മാധുരി
ആ..ആ.ആ.
ഒരു പരിരംഭണ ലയലഹരി
ഒരു ജന്മത്തിൻ സുഖ മാധുരി
അതിലലിയും നിൻ ജീവനിൽ ഞാനൊരു
കളമുരളീ രവമാകും (ഇനിയും...)

അഴകേഴും നീ അണിയുമ്പോൾ
അനുഭൂതികൾ തൻ മധുമഞ്ജരി
ആ..ആ.ആ
അഴകേഴും നീ അണിയുമ്പോൾ
അനുഭൂതികൾ തൻ മധുമഞ്ജരി
ചിറകിനുള്ളിൽ ഞാൻ നിനക്കായ് ഒരുക്കാം
കുളിരാലൊരു കിളിക്കൂട് (ഇനിയും...)




വിഡിയോ