Powered By Blogger
Showing posts with label പേൾവ്യൂ 1970 യേശുദാസ്.. വസന്ത... യവന സുന്ദരീ. Show all posts
Showing posts with label പേൾവ്യൂ 1970 യേശുദാസ്.. വസന്ത... യവന സുന്ദരീ. Show all posts

Sunday, December 27, 2009

പേൾ വ്യൂ [ 1970 ] യേശുദാസ് & ബി. വസന്ത

ബി. വസന്ത


യവന സുന്ദരീ സ്വീകരിക്കുകീ ...

ചിത്രം: പേൾ വ്യൂ [ 1970 ] എം. കുഞ്ചാക്കൊ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & ബി. വസന്ത



യവന സുന്ദരീ സ്വീകരിക്കുകീ
പവിഴമല്ലിക പൂവുകൾ
ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
തപസ്സിരുന്നവളാണു ഞാൻ പ്രേമ
തപസ്സിരുന്നവളാണു ഞാൻ
(യവന...)

അകലെ വീനസ്സിൻ രഥത്തിലും
അമൃത വാഹിനീ തടത്തിലും (2)
വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
തിരഞ്ഞു നിന്നെ ഞാനിതു വരെ
തിരഞ്ഞു നിന്നെ ഞാനിതു വരെ
(യവന,...)

വസന്ത സന്ധ്യകൾ വിളിച്ചതും
ശിശിര രജനികൾ ചിരിച്ചതും
ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
അറിഞ്ഞതില്ല ഞാനിതു വരെ
അറിഞ്ഞതില്ല ഞാനിതു വരെ
(യവന...)




ഇവിടെ


വിഡിയോ