Powered By Blogger
Showing posts with label പുനര്‍ജന്മം..1972 യേശുദാസ്. Show all posts
Showing posts with label പുനര്‍ജന്മം..1972 യേശുദാസ്. Show all posts

Friday, August 14, 2009

പുനര്‍ ജന്മം (1972 ) യേശുദാസ്...

“പ്രേമഭിക്ഷുകീ ഭിക്ഷുകീ
ചിത്രം: പുനര്‍ജ്ജന്മം ( 1972 ) കെ. എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വെച്ചു കണ്ടൂ നാം ആദ്യമായ്
എവിടെ വെച്ചു കണ്ടൂ നാം (പ്രേമ..)

ചിരിച്ചും കരഞ്ഞും തലമുരകല്‍ വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടി കൊണ്ടു മൂടിക്കിടന്നു എത്ര നാള്‍
പൊടി കൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ...)


നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്‍ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍
വിധി വന്നു നുള്ളിക്കളഞ്ഞു ഇപ്പൊഴും
വിധി വന്നു നുള്ളിക്കളഞ്ഞു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ ഭിക്ഷുകി......