Powered By Blogger
Showing posts with label പാ‍ലരുവികരയിൽ. Show all posts
Showing posts with label പാ‍ലരുവികരയിൽ. Show all posts

Friday, December 25, 2009

പത്മവ്യൂഹം [ 1973 ] യേശുദാസ്


ശശികുമാർ ഡയറക്റ്റർ

പാലരുവീ കരയിൽ

ചിത്രം: പത്മവ്യൂഹം [ 1973 ] ശശികൂമാർ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ
പാടിയതു: കെ ജെ യേശുദാസ്

പാലരുവീ കരയിൽ
പഞ്ചമിവിടരും പടവിൽ...
പറന്നുവരൂ വരൂ
പനിനീരുതിരും രാവിൽ...
കുരുവീ..... ഇണക്കുരുവീ....


മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ
മൗനം കൊണ്ടൊരു മണിയറ തീർക്കും...
മൽ‌സഖി ഞാനതിലൊളിക്കും
നീവരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ....
കുരുവീ..... ഇണക്കുരുവീ.....

(പാലരുവീ കരയിൽ)

താരാപഥമണ്ഡപത്തിൽ
മേഘപക്ഷികൾ മയങ്ങും
താലവനത്തിൽ കാറ്റാം നർത്തകി
തളകൾ മാറ്റിയുറങ്ങും...
നീ വരുമോ നിൻ അധരദളത്തിൽ
നിറയും കവിതകൾ തരുമോ...
കുരുവീ..... ഇണക്കുരുവീ.....

(പാലരുവീ കരയിൽ)

വിഡിയോ