Powered By Blogger
Showing posts with label പച്ചക്കുതിര 2006 എം.ജി.ശ്രീകുമാർ...ജ്യൊത്സ്ന. Show all posts
Showing posts with label പച്ചക്കുതിര 2006 എം.ജി.ശ്രീകുമാർ...ജ്യൊത്സ്ന. Show all posts

Friday, January 8, 2010

പച്ചക്കുതിര [2006] എം.ജി. ശ്രീകുമാർ & ജ്യൊത്സ്ന



ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽകൂട്ടിനിരിക്കാം


ചിത്രം: പച്ചക്കുതിര [2006] കമൽ
രചന: ഗിരീഷ് പുത്തൻചെരി
സംഗീതം: ഇളയരാജാ

പാടിയതു: എം.ജി. ശ്രീകുമാർ & ജ്യൊത്സ്ന

ഒരു തൊട്ടാവാടിക്കുട്ടി മനസ്സിൽകൂട്ടിനിരിക്കാം
ഈ പട്ടാപകലിൻ പട്ടുറുമാലിൽ പാറി നടക്കാം
ഒരു പൊൻ നിറനാഴി നിറയ്ക്കാം
നവ വർണമളന്നു പൊളിക്കാം
ഇനി നമ്മൾ വരയ്ക്കും ചിത്രം
പല നന്മകൾ തൻ മുഖചിത്രം
നിന്നെ കാണാനെത്തുന്നു..പാരിജാത പൂക്കൾ
ചിറകാർന്നു പറക്കും പൂക്കൾ
നീ വരില്ലെ മുത്തെ ഇനി കൂടെ വരില്ലേ തത്തേ...[ ഒരു തൊട്ടാവാടി...

റെയിൻബോ റെയിലിൽ പാറാം
ഫോക്കും പോപ്പും പാടാം
ഒന്നൂടൊന്നായി എന്നും
ഒരു ഹാർട്ടിൻ ബീറ്റിൽ പാടാം
ഒരു മാജിക്ക് ലാന്റേൺ കണ്ണിൽ പെട്ടാൽ
പാഞ്ഞോടാം
ചെറു മിന്നാ മിന്നീടെ മുന്നിൽ
പെട്ടാൽ ചഞ്ചാടാം
പിസ്സാ ബർഗർ വാങ്ങാം
അതു ജെർമൻ സ്റ്റൈലെടാ
കഞ്ഞീം പയറും ഇല്ലേ
ഇതുനാടൻ മൂഡെഡാ
ഇനി വിട്ടു തരില്ലെൻ കുട്ടനെ
ഞാനെൻ സർക്കാരേ...[ ഒരു തൊട്ടാ വാടി...


ഷാമ്പെയിൻ ചീറ്റുമ്പോലെ
ഒരു ചാറ്റിൽ മാമഴ പെയ്താൽ
മായാ ബീച്ചിൽ പോകാം
ഒരു പൂന്തിര പൊൻ തിരയാകാം
ബേബി ബോട്ടിൻ ബാൽകണ്യ് ഏറാം ചെങ്ങാതീ...
നിറ വർണ്ണ ബലൂണായ് വിണ്ണിൻ കുറുകെ
പറന്നീടാം
കിട്ടീ... പാട്ടുപെട്ടി.
ഇതു തങ്കത്തിന്റെ കട്ടി
ഇവനെ നെഞ്ചിലേറ്റും ഒരു താരാട്ടാണു ഞാൻ
ഇനി വിട്ടു തരില്ലെൻൻ കുട്ടനെ
ഞാനെൻ സർക്കാരെ.... [ ഒരു തൊട്ടാവാടി...


ഇവിടെ