Powered By Blogger
Showing posts with label പകൽ [2006]. Show all posts
Showing posts with label പകൽ [2006]. Show all posts

Monday, January 17, 2011

പകൽ [2006]




ചിത്രം: പകൽ [2006] എം.ഏ. നിഷാദ്

താരനിര: പൃത്വി രാജ്, ജ്യോതിർമയി. ജഗതി, തിലകൻ, ജഗദീഷ്, സുധീഷ്, റ്റി.ജി. രവി, ശ്വേതാ
മേനോൻ, ശ്രീജ ചന്ദ്രൻ, സീനത്ത്, കനകലത, മായ വിശ്വനാഥ്


രചന: ഗിരീഷ് പുത്തൻ
സംഗീതം: എം.ജി. രാധകൃഷ്ണൻ


1. പാടിയതു: യേശുദാസ് / അപർണ്ണ രാജീവ്


ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന
നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം (2) [ഇനിയുമെൻ...]

പറയാതെ യാത്രപോയ്‌ മറയുന്ന പകലിന്റെ
ചിറകായ്‌ തളർന്നതും ദുഃഖം (2)
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്‌
ശക്തിയേകുന്നതും ദുഃഖം(2) [ഇനിയുമെൻ...]


ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം (2)
ജന്മങ്ങളെല്ലാം എനിക്കായ്‌ മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം(2) [ഇനിയുമെൻ...]

ഇവിടെ


2. പാടിയതു: ജി. വേണുഗോപാൽ


എന്തിത്ര വൈകി നീ സന്ധ്യേ
മനസിന്റെ ചന്ദ്രോദയത്തിനു
സാക്ഷിയാകാൻ...

തൂവലുപേക്ഷിച്ചു പറന്നുപോമെന്റെ
തൂമണിപ്രാവിനെ താലോലിയ്ക്കാന്‍..

ഒരു മണ്‍വിളക്കായ് ഞാന്‍ എരിഞ്ഞടങ്ങുന്നൊരീ
ഇരുളിന്റെ ഇടനാഴിയില്‍..
വെറുതെയിരുന്നൊന്നു കരയാനുവാനറിയാതെ
കടലുപോല്‍ നിന്നു ഞാന്‍ തിരയടിക്കേ
നിന്നെ തപസ്സിരിക്കെ എല്ലാം മറന്നിരിക്കേ..

ഒരു വെണ്ണിലാവായ് നീ മറഞ്ഞുപോവുന്നൊരീ
മനസ്സിന്റെ ജാലകത്തില്‍..
ഒരു വിരല്‍മുട്ടുന്ന പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
നിഴലുപോല്‍ മെല്ലെ ഞാന്‍ കാത്തിരിക്കേ
നിന്നെ കൊതിച്ചിരിക്കേ ജന്മം തുടിച്ചിരിക്കേ..


ഇവിടെ


വിഡിയോ