Powered By Blogger
Showing posts with label പകൽ ( 2006 ). Show all posts
Showing posts with label പകൽ ( 2006 ). Show all posts

Wednesday, June 1, 2016

പകൽ ( 2006 )








എന്തിത്ര വൈകി നീ സന്ധ്യേ.....

മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാൻ

തൂവലുപേക്ഷിച്ചു പറന്നുപോമെന്റെയാ

തൂമണിപ്രാവിനെ താലോലിക്കാൻ .....


ഒരു മൺവിളക്കായ്‌ ഞാൻ

എരിഞ്ഞടങ്ങുന്നൊരീ ഇരുളിന്റെ ഇടനാഴിയിൽ (2)

വെറുതേ ഇരുന്നൊന്നു കരയുവാനറിയാതേ (2)

കടലുപോൽ നിന്നു ഞാൻ തിരയടിക്കേ

നിന്നെ തപസ്സിരിക്കേ എല്ലാം മറന്നിരിക്കേ  [എന്തിത്ര ..]


ഒരു വെണ്ണിലാവായ്‌ നീ

മറഞ്ഞുപോവുന്നൊരീ മനസ്സിന്റെ ജാലകത്തിൽ (2)

ഒരു വിരൽ മുട്ടുന്ന പ്രാർത്ഥനകേൾക്കുവാൻ (2)

നിഴലുപോൽ മെല്ലേ ഞാൻ കാത്തിരിക്കേ

നിന്നെ കൊതിച്ചിരിക്കേ ജന്മം തുടിച്ചിരിക്കേ  [എന്തിത്ര ..]

http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1021

https://www.youtube.com/watch?v=0MfWVNvtbFs



ചിത്രം       ::     പകൽ  ( 2006 )    എം എ നിഷാദ്
രചന:             ഗിരീഷ് പുത്തഞ്ചേരി
സംഗീതം:        എം ജി രാധാകൃഷ്ണൻ
പാടിയതു:        ജി വേണുഗോപാൽ