Powered By Blogger
Showing posts with label നീ എത്ര ധന്യ 1987 മാധുരി. Show all posts
Showing posts with label നീ എത്ര ധന്യ 1987 മാധുരി. Show all posts

Monday, September 7, 2009

നീ എത്ര ധന്യ [ 1987 ] മാധുരി

"ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു

ചിത്രം: നീയെത്ര ധന്യ [ 1987 ] ജെസ്സി
റ്രചന: ഓ എന്‍ വി കുറൂപ്പ്
സംഗീതം: ദേവരാജന്‍ ജി

പാടിയതു: മാധുരി

ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു
പൂവിന്റെ ജന്മം കൊതിച്ചു
ഒരുവരുമറിയാതെ വന്നു.. മണ്ണില്‍
ഒരു നിശാഗന്ധിയായ് കണ്‍ തുറന്നു

പിന്‍ നിലാവിറ്റിറ്റു വീണു കന്നിമണ്ണിനായ്
ആരോ ചുരന്ന നറും പാലിലെങ്ങോ
കരിനിഴല്‍ പാമ്പിഴഞ്ഞു
കാലം നിമിഷ ശലഭങ്ങളായ്
നൃത്ത ലോലം വലം വെച്ചു നിന്നൂ (2) ഭൂമിയെ.....

സുസ്മിതയായവള്‍ നിന്നൂ..മൂക
നിഷ്പന്ദഗന്ധര്‍വ്വ ഗീതമുറഞ്ഞൊരാ
ശില്പത്തിന്‍ സൌന്ദര്യമായ് വിടര്‍ന്നു
സ്നേഹിച്ചു തീരാത്തൊരാത്മാവിന്‍ ഉല്‍ക്കട
ദാഹവുമായവള്‍ നിന്നൂ... (2) ഭൂമിയെ....



ഇവിടെ