എന്തെന്തു മോഹങ്ങളായിരുന്നു...
ചിത്രം: നിത്യ കന്യക [1963] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & പി സുശീല
എന്തെന്തു മോഹങ്ങളായിരുന്നു
എത്ര കിനാവുകളായിരുന്നു
ഒരു മോഹമെങ്കിലും പൂത്തു തളിർത്തില്ല
ഒരു കതിരെങ്കിലും കൊയ്തില്ല (എന്തെന്തു...)
ഒരു കൂട്ടിലൊന്നിച്ചു കഴിയാനൊരുങ്ങിയ
കുരുവികൾ നമ്മൾ പിരിഞ്ഞു
തിന തേടാൻ പോയപ്പോൾ ഒന്നിനെയെന്തിനോ
വനവേടനമ്പെയ്തു വീഴ്ത്തി
വനവേടനമ്പെയ്തു വീഴ്ത്തി (എന്തെന്തു...)
കതകൊന്നനങ്ങിയാൽ വിളി കേട്ടുണർന്നൂ ഞാൻ
കരയാത്ത നാളുകളില്ല
ഇരുളിന്റെ ലോകത്തിൽ നിന്നെ ഞാനോമനേ
ഇനിയേതു കാലത്തു കാണും
ഇനിയേതു കാലത്തു കാണും(എന്തെന്തു...)
ഇവിടെ
Showing posts with label നിത്യ കന്യക 1963 യേശുദാസ്.. സുശീല.. എന്തെന്തു മോഹങ്ങളായിരുന്നു... Show all posts
Showing posts with label നിത്യ കന്യക 1963 യേശുദാസ്.. സുശീല.. എന്തെന്തു മോഹങ്ങളായിരുന്നു... Show all posts
Sunday, January 10, 2010
Subscribe to:
Posts (Atom)