Powered By Blogger
Showing posts with label നരസിംഹം 2000 യേശുദാസ് സുജാത ആരോടും ഒന്നും മിണ്ടാതെ. Show all posts
Showing posts with label നരസിംഹം 2000 യേശുദാസ് സുജാത ആരോടും ഒന്നും മിണ്ടാതെ. Show all posts

Sunday, December 6, 2009

നരസിംഹം [ 2000 ]യേശുദാസ് & സുജാത




ആരോടും ഒന്നും മിണ്ടാതെ

ചിത്രം: നരസിംഹം [ 2000 ] ഷാജി കൈലാസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ

പാടിയതു: യേശുദാസ് & സുജാത



ആരോടും ഒന്നും മിണ്ടാതെ
വാതിൽക്കൽ നില്പൂ വാസന്തം
നറുതേൻ നിലാവിൻ തെല്ലല്ലേ
മഴനൂലിൽ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിൻ മിഴിയിൽ മണിത്തിങ്കളേ
ചിരിമണിയൊന്നും വിരിയല്ലേ കവിൾമുല്ലയിൽ
എന്നും ഞാൻ നിന്നെ സ്വപ്നം കാണും നേരമായ്
മെല്ലെ മെല്ലെയീ രാവിൻ ചെറു ചില്ലു ജാലകം ചാരാ‍മ്
ചെറുപുഴയുടെയലകളിലെങ്ങോ ഒരു ചിൽ ചിൽ മർമ്മരം (ആരോടും...)

ആരാരും കേൾക്കാതിന്നും എന്നുള്ളിൽ മോഹത്തിൻ
വിഷുപ്പക്ഷി മൂളിപ്പാടുന്നു
കൺപീലിത്തുമ്പിൽ നിന്നും തൂവെള്ളിനാളങ്ങൾ
മഷിച്ചാന്തു മെല്ലെ ചാർത്തുന്നു
നീയാകും പൂവിന്റെ ഇതൾക്കുമ്പിളിൽ
മാറ്റോലും മഞ്ഞിന്റെ കുളിർത്തുള്ളിയായ്
നിറമേഴും ചാർത്തും കസവാടയണിഞ്ഞാട്ടേ
താലോലം കിലുങ്ങട്ടെ തങ്കക്കൈവളകൾ (ആരോടും..)

മാനത്തെ മച്ചിന്മേലേ കൺചിമ്മും നക്ഷത്രം
വിളിക്കുന്നു നിന്നെത്താരാട്ടാൻ
ചിന്ദൂരക്കുന്നിൻ മേലേ പൂങ്കാറ്റായ് പെയ്യുന്നു
തണുപ്പിന്റെ തങ്കക്കസ്തൂരി
പൊൻ തൂവൽച്ചേലോടെ പറന്നേറുമോ
കണ്ടാലും മിണ്ടാത്ത കണിത്തുമ്പികൾ
മണിമുറ്റമൊരുങ്ങുന്നു മണിമഞ്ചലിറങ്ങുന്നു
ചേക്കേറാൻ തിടുക്കമായ് തങ്കപൂങ്കിളയേ (ആരോടും..)


CLICK