Powered By Blogger
Showing posts with label ദേവി 1972 യേശുദാസ് സാമ്യമകന്നോരു. Show all posts
Showing posts with label ദേവി 1972 യേശുദാസ് സാമ്യമകന്നോരു. Show all posts

Friday, January 1, 2010

ദേവി [1972 ] യേശുദാസ്



സാമ്യമകന്നോരുദ്യാന

ചിത്രം:: ദേവി [ 1972] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



സാമ്യമകന്നോരുദ്യാനമേ
കൽപ്പകോദ്യാനമേ നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)

മഞ്ജുതരയുടെ മഞ്ഞിൽ മുങ്ങും
കുഞ്ജകുടീരങ്ങളിൽ
ലാവണ്യവതികൾ ലാളിച്ചുവളർത്തും
ദേവഹംസങ്ങളേ നിങ്ങൾ
ദൂതുപോയൊരു മനോരഥത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)

കച്ചമണികൾ നൃത്തം വയ്‌ക്കും
വൃശ്ചികരാവുകളിൽ
രാഗേന്ദുമുഖികൾ നാണത്തിലൊളിക്കും
രോമഹർഷങ്ങളേ നിങ്ങൾ
പൂവിടർത്തിയ സരോവരത്തിലെൻ
ദേവിയുണ്ടോ ദേവീ
(സാമ്യമകന്നോരുദ്യാനമേ)



ഇവിടെ



വിഡിയോ