Powered By Blogger
Showing posts with label തുടർക്കഥ 1991 എം.ജി.ശ്രീകുമാർ ചിത്ര അളകപുരിയിൽ.... Show all posts
Showing posts with label തുടർക്കഥ 1991 എം.ജി.ശ്രീകുമാർ ചിത്ര അളകപുരിയിൽ.... Show all posts

Friday, December 4, 2009

തുടർകഥ 2000 എം.ജി. ശ്രീകുമാർ & ചിത്ര





അളകാപുരിയിൽ അഴകിൻ വനിയിൽ...



ചിത്രം: തുടർക്കഥ [ 1991 ] ഡെന്നിസ് ജോസഫ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: എം ജി ശ്രീകുമാർ & കെ എസ് ചിത്ര


അളകാപുരിയിൽ അഴകിൻ വനിയിൽ
ഒരു നാൾ ഒരു നാൾ ഞാൻ വരും
കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)

രാജസദസ്സിൽ ഞാനണയുമ്പോൾ
ഗാന വിരുന്നിൻ ലഹരികളിൽ
ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
സുരതരു പുഷ്പ ശോഭമാം മിഴികൾ
തെരുതെരെയെന്നെ ആർദ്രമായ് തഴുകും
വരികയായ് ഹൃദയ വനികയിൽ (അളകാ..)

നീ മടി ചേർക്കും വീണയിലെൻ പേർ
താമരനൂലിൽ നറുമണി പോൽ
നീയറിയാതെ കോർത്തരുളുന്നൂ
രാജകുമാരാ വരൂ വരൂ നീ
മധുരമൊരാത്മഹർഷമാമൊഴിയിൽ
മധുകണമാറുമാ നിമിഷം
വരികയായ് പ്രമദ വനികയിൽ (അളകാ..)




ഇവിടെ





വിഡിയോ