“മഴവില്ലാടും മലയുടെ മുകളില്‍
ചിത്രം തുടര്‍ക്കഥ ( 1991 ) ഡെന്നിസ്സ് ജോസഫ്
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: ചിത്ര
മഴവില്ലാടും മലയുടെ മുകളില്‍
ഒരു തേരോട്ടം മണിമുകിലോട്ടം
കിളിയും കാറ്റും കുറുകുഴല്‍ തകില്‍ വേണം
കളവും പാട്ടും കളി ചിരി പുകില്‍ മേളം (2)
ഇല്ലിലം കാട്ടില്‍ പാടും മൈനേ
നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
കിണ്ണത്തിലെന്തേ പാലോ തേനോ
നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
അരുമയോടരികിലിരുന്നാല്‍
ഒരു കഥ പല കഥ ചൊല്ലാം
കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
(മഴവില്ലാടും...)
തച്ചോളി പാട്ടിന്‍ താളം കേട്ടൊ
തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ (2)
ഉതിര്‍ മണി കതിര്‍മണി തേടീ
പറവകള്‍ പല വഴി വന്നൂ
ഇനിയുമൊരോണം കൂടാന്‍ വരൂ....മഴവില്ലാ
ഇവിടെ
Showing posts with label തുടര്‍ക്കഥ 1991 ചിത്ര. Show all posts
Showing posts with label തുടര്‍ക്കഥ 1991 ചിത്ര. Show all posts
Monday, September 28, 2009
Subscribe to:
Posts (Atom)


