Powered By Blogger
Showing posts with label തിരക്കഥ 2008 പാലപ്പൂവിതളില്‍ വെണ്ണിലാപ്പുഴയില്‍. Show all posts
Showing posts with label തിരക്കഥ 2008 പാലപ്പൂവിതളില്‍ വെണ്ണിലാപ്പുഴയില്‍. Show all posts

Saturday, November 14, 2009

തിരക്കഥ [ 2008 ] ശ്വേത & നിഷാദ്



പാലപ്പൂവിതളില്‍


ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്

പാടിയതു: ശ്വേത, നിഷാദ്

പാലപ്പൂവിതളില്‍ വെണ്ണിലാപ്പുഴയില്‍
ലാസ്യമാര്‍ന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളില്‍
ശ്രുതിപോല്‍ പൊഴിയും ഇളമഞ്ഞലയില്‍
കാതില്‍ നിന്‍ സ്വരം (പാലപ്പൂവിതളില്‍ )

മകരമഞ്ഞുപെയ്തു തരളമാം കറുകനാമ്പുണര്‍ന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവു പോല്‍ മാഞ്ഞൂ
അത്തിക്കൊമ്പില്‍ ഒരു മണ്‍കൂടു തരാം
അറ്റം കാണാവാനം നിനക്കുതരാം
പകരൂ കാതില്‍ തേനോലും നിന്‍ മൊഴികള്‍ (പാലപ്പൂവിതളില്‍...)

വഴിമരങ്ങളെല്ലാം ഏതോ മഴനനഞ്ഞു നിന്നൂ
ഇലകളോ നിലാവിന്‍ ചുമലില്‍ ചാഞ്ഞുറങ്ങീ
നൃത്തം വയ്കും നക്ഷത്രത്തരികളിതാ
തത്തിത്തത്തി കളിപ്പൂ നിന്‍ മിഴിയില്‍
പകരൂ നെഞ്ചില്‍ നനവോലും നിന്‍ മൊഴികള്‍ (പാലപ്പൂവിതളില്‍)



വിഡിയോ



ഇവിടെ