Powered By Blogger
Showing posts with label തിരക്കഥ 2008 മധു ബാലകൃഷ്ണൻ.. അരികിൽ നീ ഇല്ല എന്ന. Show all posts
Showing posts with label തിരക്കഥ 2008 മധു ബാലകൃഷ്ണൻ.. അരികിൽ നീ ഇല്ല എന്ന. Show all posts

Tuesday, December 22, 2009

തിരക്കഥ [ 2008 ] മധു ബാലകൃഷ്ണൻ/ റ്റീനു റ്റെലെൻസ്





അരികിൽ നീയില്ലയെന്ന സത്യത്തിനെ


ചിത്രം: തിരക്കഥ [ 2008 ] രഞ്ചിത്
രചന: റഫീക്ക് അഹമ്മദ്
സംഗീതം: ശരത്

പാടിയതു: മധു ബാലകൃഷ്ണൻ { റ്റീനു റ്റെലെൻസ്}





അരികിൽ നീയില്ലയെന്ന സത്യത്തിനെ
അറിയുവാനായതില്ലെനിക്കിപ്പോഴും
അറിവു മണ്ണിൽ ചിരിക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ
പിച്ചകപ്പൂവുകൾ.. (അരികിൽ..)

ജനലഴികളിൽ പുലരി തൻ പൊൻ വിരൽ
പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശ്ശബ്ദമാം സമ്മതമെന്ന പോൽ
പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴ പെയ്ത്തിനാർദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം (അരികിൽ..)

ചിറകടിച്ചു വന്നമ്പലപ്രാവുകൾ
കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചിരിയിലെന്തോ മൊഴിഞ്ഞ പോൽ കാറ്റിന്റെ
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
കിളി വെളിച്ചത്തിൽ നിന്നുടലിൽ നിന്നെത്തി
വഴുതി മാറണം നിഴലിൻ ഇരുട്ടിനി
അതുവരേയ്ക്കുമറിയുന്നതെങ്ങനെ (അരികിൽ..)





ഇവിടെ


വിഡിയോ