Powered By Blogger
Showing posts with label ഡെയിഞ്ചര്‍ ബിസ്കറ്റ്‍‍ 1969 യേശുദാസ്: ഉത്തരാ സ്വയം വരം. Show all posts
Showing posts with label ഡെയിഞ്ചര്‍ ബിസ്കറ്റ്‍‍ 1969 യേശുദാസ്: ഉത്തരാ സ്വയം വരം. Show all posts

Friday, November 27, 2009

ഡെയിഞ്ചര്‍ ബിസ്കറ്റ് [ 1969] യേശുദാസ്



ഉത്തരാ സ്വയംവരം കഥകളി

ചിത്രം: ഡെയ്ഞ്ചർ ബിസ്ക്കറ്റ് [ 1969 ] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി ദക്ഷിണാമൂർത്തി

പാടിയതു: കെ ജെ യേശുദാസ്

ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു...
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു..

ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി....
ഇരുസ്വപ്നവേദികളിൽ അലിഞ്ഞു ചേർന്നു..
കരളിലെ കളിത്തട്ടിൽ അറുപതു തിരിയിട്ട
കഥകളി വിളക്കുകൾ എരിഞ്ഞു നിന്നു...

(ഉത്തരാസ്വയംവരം)

കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസി തൻ ചെണ്ട ഉണർന്നുയർന്നു...

ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ
അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി...
അതുകഴിഞ്ഞ് ആട്ടവിളക്കണഞ്ഞു പോയി
എത്ര എത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ...

(ഉത്തരാസ്വയംവരം)

.

ഇവിടെ


വിഡിയോ