“ സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ...
ചിത്രം: ഡിസംബര്‍ [2005) അശോക് ആര്‍. നാഥ്
രചന: കൈതപ്രം
സംഗീതം: ജാസി ഗിഫ്റ്റ്
പാടിയതു: യേശുദാസ്
സ്നേഹ തുമ്പീ ഞാനില്ലേ കൂടെ കരയാതെന്‍ അരോമല്‍ തുമ്പീ
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവെ വാത്സല്യ തേന്‍ ചോരും പൂവെ
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ് നീ വന്നു
ഇന്നെന്‍ ആത്മാവില്‍ തുളുമ്പും ആശ്വാസം നീ മാത്രം [്നേഹ തുമ്പീ ഞാനില്ലേ...
ഓണ പൂവും പൊന്‍ പീലി ചിന്തും
ഓലഞ്ഞാലി പാട്ടുമില്ലാ
എന്നോടിഷ്ടംകൂടും ഓമല്‍ തുമ്പികള്‍ ദൂരെയായ്
നക്ഷത്രങ്ങള്‍ താലോലം പാടും
നിന്നെ കാണാന്‍ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായ് ഇന്നു ഞാന്‍ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ല പൂ പന്തലില്‍
അറിയാ മറയിലും വസന്തമായ് നീ പാടൂ പൂ തുമ്പീ [സ്നേഹ തുമ്പീ...
ഓരോ പൂവും ഒരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കെട്ടു നില്‍കാം ഒന്നു നീ പാടുമെങ്കില്‍
ഓരോ നാളും ഓരോ ജന്മം
നീയെന്നുള്ളില്‍ ശ്യാമ മോഹം
പാട്ടുമായ് കൂട്ടിരിക്കാം നീ കേള്‍ക്കുമെങ്കില്‍
ഊഞ്ഞാലിന്‍ കൊമ്പിലേ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളില്‍ സുമംഗലയായ്
ഞാന്‍ പാടാം നിന്‍ മുന്നില്‍... [ സ്നേഹ തുമ്പീ
Showing posts with label ഡിസംബര്‍ 2005 യേശുദാസ്. Show all posts
Showing posts with label ഡിസംബര്‍ 2005 യേശുദാസ്. Show all posts
Friday, August 14, 2009
Subscribe to:
Posts (Atom)